Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Obit

America

ഏ​ലി​ക്കു​ട്ടി ഫ്രാ​ൻ​സി​സി​ന് വി​ട‌ ചൊ​ല്ലി ഡാ​ള​സി​ലെ മ​ല​യാ​ളി സ​മൂ​ഹം

ഡാ​ള​സ്: ഡാ​ള​സി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ വ​ള​ർ​ച്ച​യി​ൽ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ ഏ​ലി​ക്കു​ട്ടി ഫ്രാ​ൻ​സി​സി​ന് നാ​ട് വി​കാ​ര​നി​ർ​ഭ​ര​മാ​യ യാ​ത്രാ​മൊ​ഴി ന​ൽ​കി. ഡാ​ള​സി​ലെ സാ​മൂ​ഹി​ക - ആ​ത്മീ​യ മേ​ഖ​ല​ക​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച അ​വ​രു​ടെ വി​യോ​ഗം പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് നി​ക​ത്താ​നാ​വാ​ത്ത ന​ഷ്‌‌​ട​മാ​ണ്.

വെ​ള്ളി​യാ​ഴ്ച കൊ​പ്പേ​ൽ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന പൊ​തു​ദ​ർ​ശ​ന​ത്തി​ലും ശ​നി​യാ​ഴ്ച സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ളി​ലും തു​ട​ർ​ന്ന് ഗാ​ർ​ല​ൻ​ഡ് സേ​ക്ര​ഡ് ഹേ​ർ​ട്ട് സെ​മി​ത്തേ​രി​യി​ൽ ന​ട​ന്ന സം​സ്കാ​ര​ത്തി​നും സ​മൂ​ഹ​ത്തി​ന്‍റെ നാ​നാ​തു​റ​ക​ളി​ൽ നി​ന്നു​ള്ള നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ക്കാ​ൻ എ​ത്തി​ച്ചേ​ർ​ന്നു.

1972-ൽ ​അ​മേ​രി​ക്ക​യി​ൽ എ​ത്തി​യ ആ​ദ്യ​കാ​ല കു​ടി​യേ​റ്റ​ക്കാ​രി​ൽ ഒ​രാ​ളാ​യി​രു​ന്നു ഏ​ലി​ക്കു​ട്ടി. ഡാ​ള​സി​ലെ പ്ര​ശ​സ്ത​മാ​യ പാ​ർ​ക്ക്‌​ലാ​ൻ​ഡ് ഹോ​സ്പി​റ്റ​ലി​ൽ ന​ഴ്‌​സാ​യി ഔ​ദ്യോ​ഗി​ക ജീ​വി​തം ആ​രം​ഭി​ച്ച അ​വ​ർ, ത​ന്‍റെ അ​സാ​മാ​ന്യ​മാ​യ ക​ഠി​നാ​ധ്വാ​ന​ത്തി​ലൂ​ടെ ന​ഴ്‌​സിം​ഗ് ഹെ​ഡ്, ന​ഴ്‌​സിം​ഗ് സൂ​പ്പ​ർ​വൈ​സ​ർ എ​ന്നീ ഉ​ന്ന​ത പ​ദ​വി​ക​ളി​ൽ എ​ത്തി​യ ശേ​ഷ​മാ​ണ് വി​ര​മി​ച്ച​ത്.

ആ​തു​ര​സേ​വ​ന രം​ഗ​ത്ത്, പ്ര​ത്യേ​കി​ച്ച് ആ​ദ്യ​കാ​ല മ​ല​യാ​ളി ന​ഴ്‌​സിം​ഗ് സ​മൂ​ഹ​ത്തി​ന് വ​ഴി​കാ​ട്ടി​യും പ്രേ​ര​ണ​യു​മാ​യി മാ​റി അ​വ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ. നോ​ർ​ത്ത് ടെ​ക്‌​സസി​ലെ ഇ​ന്ത്യ​ൻ ന​ഴ്‌​സ​സ് അ​സോ​സി​യേ​ഷ​ൻ സ്ഥാ​പി​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച ഒ​രു സ്ഥാ​പ​ക അം​ഗം  കൂ​ടി​യാ​യി​രു​ന്നു അ​വ​ർ.

ഡാ​ള​സി​ലെ സീ​റോ​മ​ല​ബാ​ർ പ​ള്ളി​യു​ടെ വ​ള​ർ​ച്ച​യി​ൽ ഏ​ലി​ക്കു​ട്ടി ഫ്രാ​ൻ​സി​സ് വ​ഹി​ച്ച പ​ങ്ക് ച​രി​ത്ര​പ​ര​മാ​ണ്. 1984-ൽ ​ഗാ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ർ മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മി​ട്ട​ത് ഏ​ലി​ക്കു​ട്ടി​യും പ​രേ​ത​നാ​യ ഭ​ർ​ത്താ​വ് സി.​എ​ൽ. ഫ്രാ​ൻ​സി​സും ചേ​ർ​ന്നാ​യി​രു​ന്നു.

ഈ ​മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് പി​ൽ​ക്കാ​ല​ത്ത് ഇ​ന്ത്യ​ക്കു പു​റ​ത്തു​ള്ള ആ​ദ്യ സീ​റോ​മ​ല​ബാ​ർ പാ​രി​ഷാ​യ ഗാ​ർ​ല​ൻ​ഡ് സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ന്‍റെ സ്ഥാ​പ​ന​ത്തി​ന് അ​ടി​ത്ത​റ പാ​കി​യ​ത്.

അ​ന്ന​ത്തെ മി​ഷ​ൻ വി​കാ​രി​യും പി​ൽ​ക്കാ​ല​ത്ത് രൂ​പ​ത​യു​ടെ പ്ര​ഥ​മ മെ​ത്രാ​നു​മാ​യി​ത്തീ​ർ​ന്ന മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്തി​ലൂ​ടെ​യാ​ണ് പി​ൽ​ക്കാ​ല​ത്ത് നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ സ്ഥാ​പ​ന​ത്തി​ന് നാ​ന്ദി കു​റി​ച്ച​ത് എ​ന്ന​ത് ആ ​ജീ​വി​ത​ത്തി​ന്‍റെ ആ​ത്മീ​യ ധ​ന്യ​ത​യെ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.

2008-ൽ ​കൊ​പ്പേ​ൽ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ദേ​വാ​ല​യം സ്ഥാ​പി​ക്കു​ന്ന​തി​ലും ഒ​രു സ്ഥാ​പ​കാം​ഗം എ​ന്ന നി​ല​യി​ൽ അ​വ​ർ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ചു. ഇ​ട​വ​ക പാ​രീ​ഷ് കൗ​ൺ​സി​ൽ, രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ എ​ന്നീ നി​ല​ക​ളി​ൽ ശ്ര​ദ്ധേ​യ​മാ​യ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

സീ​റോ​മ​ല​ബാ​ർ കാ​ത്ത​ലി​ക് കോ​ൺ​ഗ്ര​സ് ഡാ​ള​സ്, കൊ​പ്പേ​ൽ ചാ​പ്റ്റ​റു​ക​ളു​ടെ സ്ഥാ​പ​ക നേ​താ​ക്ക​ളി​ൽ ഒ​രാ​ളാ​യി​രു​ന്നു ഏ​ലി​ക്കു​ട്ടി. കൊ​പ്പേ​ൽ ഇ​ട​വ​ക​യി​ലെ ലീ​ജി​യൺ ഓ​ഫ് മേ​രി സം​ഘ​ട​ന​യി​ലെ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്ന അ​വ​ർ ആ​ത്മീ​യ കാ​ര്യ​ങ്ങ​ളി​ൽ എ​ന്നും സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഒ​രു മാ​തൃ​ക​യാ​യി​രു​ന്നു.

ക​രു​ത്തു​റ്റ സ്വ​ഭാ​വ​വും അ​തോ​ടൊ​പ്പം കാ​രു​ണ്യ​വും മു​ഖ​മു​ദ്ര​യാ​ക്കി​യ ഏ​ലി​ക്കു​ട്ടി ഫ്രാ​ൻ​സി​സ്, നൂ​റി​ല​ധി​കം ഇ​ന്ത്യ​ൻ കു​ടും​ബ​ങ്ങ​ളെ അ​മേ​രി​ക്ക​യി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കാ​ൻ സ​ഹാ​യി​ച്ചി​ട്ടു​ണ്ട്.

അ​ധ്വാ​ന​മാ​ണ് ജീ​വി​ത​ത്തി​ന്‍റെ യ​ഥാ​ർ​ഥ വി​ജ​യ​മെ​ന്ന് സ്വ​ന്തം ജീ​വി​ത​ത്തി​ലൂ​ടെ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ​ക്ക് കാ​ട്ടി​ക്കൊ​ടു​ത്ത ക​ർ​മ​യോ​ഗി​യാ​യി​രു​ന്നു എ​ലി​ക്കു​ട്ടി ഫ്രാ​ൻ​സി​സ്. അ​ക്ഷീ​ണ​മാ​യ പ​രി​ശ്ര​മ​വും നി​ശ്ച​യ​ദാ​ർ​ഢ്യ​വു​മാ​ണ് ആ ​ജീ​വി​ത​ത്തെ വേ​റി​ട്ടു​നി​ർ​ത്തി​യ​ത്.

എ​ടു​ത്ത തീ​രു​മാ​ന​ങ്ങ​ളി​ൽ ഉ​റ​ച്ചു​നി​ൽ​ക്കാ​നു​ള്ള ആ​ർ​ജ​വ​വും മാ​റി​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ പ​ത​റാ​തെ അ​വ​യെ നേ​രി​ടാ​നു​ള്ള ക​ഴി​വും ആ ​ജീ​വി​ത​ശൈ​ലി​യു​ടെ പ്ര​ത്യേ​ക​ത​യാ​യി​രു​ന്നു. വെ​ല്ലു​വി​ളി​ക​ളെ അ​തി​ജീ​വി​ച്ച് ന​ന്മ​യു​ടെ പാ​ത​യി​ൽ മു​ന്നേ​റാ​ൻ അവർ കാ​ട്ടി​യ ആ​ത്മ​വി​ശ്വാ​സം വ​രും​ത​ല​മു​റ​യ്ക്ക് വ​ലി​യൊ​രു പാ​ഠ​മാ​ണ്‌.

ഡാ​ള​സി​ലെ ഒ​ട്ടു​മി​ക്ക സാം​സ്കാ​രി​ക-​സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ളു​മാ​യും അ​ടു​ത്ത സൗ​ഹൃ​ദം പു​ല​ർ​ത്തി​യി​രു​ന്ന ഏ​ലി​ക്കു​ട്ടി ഫ്രാ​ൻ​സി​സ് നി​ര​വ​ധി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സ​ജീ​വ​മാ​യി​രു​ന്നു. അ​മേ​രി​ക്ക​യി​ലു​ട​നീ​ളം വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന വ​ലി​യൊ​രു സു​ഹൃ​ദ്‌​വ​ല​യ​ത്തി​ന് ഉ​ട​മ​യാ​യി​രു​ന്നു അ​വ​ർ.

വി​വി​ധ ഇ​ന്ത്യ​ൻ-​അ​മേ​രി​ക്ക​ൻ സ​മൂ​ഹ സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും സു​ഹൃ​ത്തു​ക്ക​ളും സംസ്കാരശു​ശ്രൂ​ഷ​ക​ളി​ൽ പ​ങ്കെ​ടു​ത്ത് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു.  

ഏ​ലി​ക്കു​ട്ടി ഫ്രാ​ൻ​സി​സി​ന്‍റെ വി​യോ​ഗം ഡാ​ള​സി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് നി​ക​ത്താ​നാ​വാ​ത്ത ന​ഷ്ട​മാ​ണെ​ന്നും അ​വ​രു​ടെ ക​ഠി​നാ​ധ്വാ​ന​വും അ​ർ​പ്പ​ണ​ബോ​ധ​വും വ​രും​ത​ല​മു​റ​ക​ൾ​ക്ക് വ​ലി​യൊ​രു പാ​ഠ​മാ​ണെ​ന്നും അ​നു​ശോ​ച​ന പ്ര​സം​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത​വ​ർ അ​നു​സ്മ​രി​ച്ചു.

NRI

സ്റ്റാ​ൻ​ലി ജോ​സ​ഫ് അ​ന്ത​രി​ച്ചു

തൃ​ശൂ​ർ: നാ​ല് പ​തി​റ്റാ​ണ്ടോ​ളം ഡാ​ള​സി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ച ഗാ​ർ​ലാ​ൻ​ഡ് ഐ​എ​സ്ഡി മു​ൻ ജീ​വ​ന​ക്കാ​ര​നും നാ​ല് വ​ർ​ഷ​മാ​യി തൃ​ശൂ​ർ അ​ഞ്ചേ​രി​യി​ൽ സ്ഥി​ര​താ​മ​സ​ക്കാ​ര​നു​മാ​യ സ്റ്റാ​ൻ​ലി ജോ​സ​ഫ് (ബോ​ബി - 63) അ​ന്ത​രി​ച്ചു.

പ​രേ​ത​രാ​യ തൃ​ശൂ​ർ നെ​ല്ലി​ക്കു​ന്ന് അ​റ​ക്ക​ൽ ജോ​സ് - അ​ന്ന​മ്മ​ടീ​ച്ച​ർ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് ബോ​ബി. ഭാ​ര്യ: ജി​ജി ജോ​സ​ഫ്. മ​ക്ക​ൾ ജെ​നി​ഫ​ർ, അ​ഞ്ജ​ന. മ​രു​മ​ക​ൻ റൂ​ബ​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: ജോ​ൺ ജോ​സ​ഫ്, മേ​ഴ്‌​സി, ത​മ്പി, ജെ​സി, റോ​യ് (എ​ല്ലാ​വ​രും ഡാ​ള​സ്), സൂ​സി(​ആ​ഫ്രി​ക്ക).

മൃ​ത​ദേ​ഹം വ്യാ​ഴാ​ഴ്ച വെെ​കു​ന്നേ​രം 5.30ന് ​സ്വ​ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും. സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 9.30ന് ​നെ​ല്ലി​ക്കു​ന്ന് സി​യോ​ൺ ബ്ര​ദേ​ഴ്സ് ച​ർ​ച്ചി​ന്‍റെ ഓ​ഡി​റ്റോ​റി​യ​ത്തി​ലെ ശു​ശ്രൂ​ഷ​യ​ക്ക് ശേ​ഷം പ​റ​വ​ട്ടാ​നി​യി​ലു​ള്ള ക്രി​സ്ത്യ​ൻ ബ്ര​ദേ​ഴ്സ് ച​ർ​ച്ച് സെ​മി​ത്തേ​രി​യി​ൽ.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ൺ: 9946895937.

NRI

മേ​രി ജോ​സ​ഫ് അ​ന്ത​രി​ച്ചു

ഫ്ലോ​റി​ഡ: ക​ള​ത്തൂ​ക്ക​ട​വ് പാ​റ​ക്ക​ൽ പ​രേ​ത​നാ​യ ജോ​ർ​ജ് ജോ​സ​ഫി​ന്‍റെ ഭാ​ര്യ മേ​രി ജോ​സ​ഫ് (90) അ​ന്ത​രി​ച്ചു. സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11.30ന് ​ക​ള​ത്തൂ​ക്ക​ട​വ് സെ​ന്‍റ് ജോ​ൺ വി​യാ​നി ക​ത്തോ​ലി​ക്കാ പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

പ​രേ​ത കാ​ഞ്ഞി​ര​പ്പ​ള്ളി തെ​ക്കേ​മു​റി​യി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: പ​രേ​ത​യാ​യ മേ​രി, പ​രേ​ത​നാ​യ സ​ണ്ണി, എ​ൽ​സ​മ്മ സാ​ലി (ഫ്ലോ​റി​ഡ), റോ​സ​മ്മ നി​ർ​മ​ല (ഫ്ലോ​റി​ഡ), പ​രേ​ത​നാ​യ മാ​ത്യു, ജോ​സ് സ​ജി, ജെ​യിം​സ്, ടെ​സി (ഫ്ലോ​റി​ഡ), ആ​ൻ​സി, ജി​ൻ​സി, ജോ​മി (ഫ്ലോ​റി​ഡ).

മ​രു​മ​ക്ക​ൾ: ഫ്രാ​ൻ​സി​സ്, പ​രേ​ത​യാ​യ റോ​സ​മ്മ, പ​രേ​ത​നാ​യ ആ​ന്‍റ​ണി, മോ​ഹ​ൻ, ആ​ലീ​സ്, ബെ​റ്റി, ആ​ൻ​സ​മ്മ, ജോ​യ്, ഷി​ബു, സാ​ബു, മ​ഞ്ജു​ഷ. പ​രേ​ത​യ​ക്ക് 26 കൊ​ച്ചു​മ​ക്ക​ളു​ണ്ട്.

NRI

ആ​ന്‍റ​ണി ചെ​റി​യാ​ൻ ന്യൂ​ജ​ഴ്സി​യി​ല്‍ അ​ന്ത​രി​ച്ചു

ന്യൂ​ജ​ഴ്സി: തൃ​ശൂ​ര്‍ പു​ത്തൂ​ര്‍ വീ​ട്ടി​ല്‍ പ​രേ​ത​രാ​യ ചെ​റി​യാ​ന്‍ - മേ​രി ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ആ​ന്‍റ​ണി ചെ​റി​യാ​ന്‍ (66) ന്യൂ​ജ​ഴ്സി​യി​ല്‍ അ​ന്ത​രി​ച്ചു. തൃ​ശൂ​ര്‍ അ​ക്കി​ക്കാ​വ് ചീ​ര​ന്‍ കു​ടും​ബാം​ഗം ഷീ​ല​യാ​ണ് ഭാ​ര്യ.

മ​ക്ക​ള്‍: മ​റീ​ന, ഫ്ര​ഡി. മ​രു​മ​ക്ക​ള്‍: ജോ​ണ്‍, ശാ​ലു. സ​ഹോ​ദ​ര​ങ്ങ​ള്‍: മാ​ത്യൂ​സ്, കു​രി​യ​ന്‍, ഇ​ട്ടി, കു​ഞ്ഞു​മോ​ള്‍, ജോ​യ​ല്‍, സ്മി​ത.

പൊ​തു​ദ​ര്‍​ശ​നം ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം നാ​ല് മു​ത​ല്‍ രാ​ത്രി എ​ട്ട് വ​രെ വി​ല്യം ജെ ​ലെ​ബ​ര്‍ ഫ്യൂ​ണ​റ​ല്‍ ഹോ​മി​ല്‍ (William J Leber Funeral Home, 15 Furnace Road, Chester, NJ 07930).

സം​സ്കാ​ര ശു​ശ്രൂ​ഷ - സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒ​മ്പ​ത് മു​ത​ല്‍ 10 വ​രെ വി​ല്യം ജെ ​ലെ​ബ​ര്‍ ഫ്യൂ​ണ​റ​ല്‍ ഹോ​മി​ല്‍ (William J Leber Funeral Home, 15 Furnace Road, Chester, NJ 07930).

തു​ട​ര്‍​ന്ന് 11.30ന് ​പ്ല​സ​ന്‍റ് ഹി​ൽ സെ​മി​ത്തേ​രി​യി​ല്‍ (Pleasant Hill Cemetery, Pleasant Hill Road, Chester, NJ 07930) സം​സ്കാ​ര​വും ന​ട​ക്കും.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്: ഡേ​വി​ഡ് ചീ​ര​ന്‍ +1 (413) 441-4975.

Latest News

Up